2025 ഡിസംബര്‍ 31 നു മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31 നു മുന്‍പായി അക്ഷയാ കേന്ദ്രം മുഖേന മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കാണക്കാരി വില്ലേജില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ്     23.23 ചതുരശ്രകിലോമീറ്റര്‍  വിസ്തീര്‍ണ്ണമുളള  കാണക്കാരി ഗ്രാമപഞ്ചായത്ത്.

 

       

            കാണക്കാരി ഗ്രാമപഞ്ചായത്തിന്റെ അതിർത്തികൾ:

  • വടക്ക്: കുറവിലങ്ങാട്, കടപ്ലാമറ്റം പഞ്ചായത്തുകൾ
  • കിഴക്ക്: കിടങ്ങൂർ പഞ്ചായത്ത്
  • തെക്ക്: ഏറ്റുമാനൂർ മുനിസിപ്പാലിറ്റി, അതിരമ്പുഴ പഞ്ചായത്ത്
  • പടിഞ്ഞാറ്: മാഞ്ഞൂർ പഞ്ചായത്ത്, നീണ്ടൂർ പഞ്ചായത്ത്

 

 

         ജനസംഖ്യയുടെ അടിസ്ഥാന കണക്ക്

              2011-ലെ സെൻസസ് പ്രകാരം കോട്ടയം ജില്ലയിലെ കാണക്കാരി ഗ്രാമപഞ്ചായത്തിലെ പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:

ജനസംഖ്യാ വിവരങ്ങൾ

  • ആകെ ജനസംഖ്യ: 22,793
  • പുരുഷന്മാർ: 11,249
  • സ്ത്രീകൾ: 11,544