2025 ഡിസംബര്‍ 31 നു മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31 നു മുന്‍പായി അക്ഷയാ കേന്ദ്രം മുഖേന മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

വിജേഷ് ഒ ആര്‍ - പ്രസിഡന്‍റ് കാണക്കാരി ഗ്രാമപഞ്ചായത്ത്

പ്രസിഡൻറ് - കാണക്കാരി ഗ്രാമപഞ്ചായത്ത്

ആശാമോള്‍ ജോബി - വൈസ് പ്രസിഡന്‍റ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി കാണക്കാരി ഗ്രാമപഞ്ചായത്ത്

എല്‍സമ്മ ജോണ്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബെറ്റ്സിമോള്‍ ജോഷി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷിനി ബിജു

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

റീനാ വർഗ്ഗീസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കാണക്കാരി വില്ലേജില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ്     23.23 ചതുരശ്രകിലോമീറ്റര്‍  വിസ്തീര്‍ണ്ണമുളള  കാണക്കാരി ഗ്രാമപഞ്ചായത്ത്.                    കാണക്കാരി ഗ്രാമപഞ്ചായത്തിന്റെ അതിർത്തികൾ:വടക്ക്: കുറവിലങ്ങാട്, കടപ്ലാമറ്റം പഞ്ചായത്തുകൾകിഴക്ക്: കിടങ്ങൂർ പഞ്ചായത്ത്തെക്ക്: ഏറ്റുമാനൂർ മുനിസിപ്പാലിറ്റി, അതിരമ്പുഴ പഞ്ചായത്ത്പടിഞ്ഞാറ്: മാഞ്ഞൂർ പഞ്ചായത്ത്, നീണ്ടൂർ പഞ്ചായത്ത്           ജനസംഖ്യയുടെ അടിസ്ഥാന കണക്ക്              2011-ലെ സെൻസസ് പ്രകാരം കോട്ടയം ജില്ലയിലെ കാണക്കാരി ഗ്രാമപഞ്ചായത്തിലെ പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:ജനസംഖ്യാ വിവരങ്ങൾആകെ ജനസംഖ്യ: 22,793പുരുഷന്മാർ: 11,249സ്ത്രീകൾ: 11,544

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കുലശേഖര രാജാക്കന്‍മാരുടെ കാലത്ത് (എ.ഡി.) രാജ്യത്തെ 18 നാടുകളായി ഭാഗിച്ചിരുന്നു. അതിലൊന്നാണ് വെമ്പലനാട്. വെമ്പലനാട്ടില്‍പ്പെട്ട പ്രദേശമായിരുന്നു കാണക്കാരി. 11-ാം നൂറ്റാണ്ടില്‍ ചേരരാജ്യം ഛിന്നഭിന്നമായപ്പോള്‍ കാണക്കാരി പ്രദേശം വടക്കുംകൂറിന്‍റെ ഭാഗമായി കാണപ്പെട്ട വസ്തുക്കളായിരുന്നു കാണക്കാരിയില്‍ കൂടുതലുണ്ടായിരുന്നുവെന്നും കാണംപിരിക്കാന്‍ ഒരു സ്ത്രീയാണ് നിയോഗിക്കപ്പെട്ടിരുന്നതെന്നും കാണംപിരിക്കുന്നു എന്ന അര്‍ത്ഥത്തില്‍ അവരെ കാണക്കാരി എന്നു വിളിക്കുകയും ക്രമേണ ആ പേരില്‍ ഈ സ്ഥലം അറിയപ്പെട്ടുഎന്നും പറയുന്നു. കാണക്കാരി പഞ്ചായത്തിലെ പല സ്ഥലങ്ങളും വളരെ ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്. അതിരമ്പുഴ പഞ്ചായത്തില്‍പ്പെടുന്ന വേദഗിരി മലയുടെ തുടര്‍ച്ചയായി കിടക്കുന്ന പ്രദേശമാണ് കാണക്കാരി പഞ്ചായത്തിലെ കുറുമുള്ളൂര്‍, വടക്കുംകൂര്‍ തെക്കുംകൂര്‍ രാജാക്കډാരുടെ മത്സരത്തിന് കുറുമുള്ളൂര്‍ ഒരുകാലത്ത് വേദിയായിത്തീര്‍ന്നിട്ടുണ്ട്....

കൂടുതൽ വായിക്കുക