ക്ഷേമ പെന്ഷന്
ക്ഷേമ പെന്ഷന്
സാമൂഹ്യ ക്ഷേമ പെൻഷൻ
കേരളത്തിലെ വിവിധ മേഖലകളിൽ ഉള്ളവർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും വിവിധ ക്ഷേമനിധി ബോർഡുകളും വഴി നടപ്പിലാക്കുന്ന ധനസഹായ പദ്ധതിയാണ് ക്ഷേമ പെൻഷൻ. സേവന പെൻഷൻ പോർട്ടൽ വഴി നിങ്ങളുടെയോ ഗുണഭോക്താക്കളുടെയോ പെൻഷൻ സ്റ്റാറ്റസ് നേരിട്ട് പരിശോധിക്കാവുന്നതാണ്.
പെൻഷൻ വിവരങ്ങള്‍ തിരയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
പെൻഷൻ വിഭാഗങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും
പഞ്ചായത്ത് വഴി ലഭ്യമാകുന്ന വിവിധ പെൻഷൻ പദ്ധതികളും അവയുടെ മാനദണ്ഡങ്ങളും:
ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെൻഷൻ
60 വയസ്സ് കഴിഞ്ഞ അർഹരായ നിബന്ധനകൾക്ക് വിധേയരായ വയോജനങ്ങൾക്കുള്ള പ്രതിമാസ പെൻഷൻ.
ഇന്ദിരാ ഗാന്ധി ദേശീയ വിധവാ പെൻഷൻ
വിധവകളായ സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നൽകിവരുന്ന പെൻഷൻ.
ഇന്ദിരാ ഗാന്ധി ദേശീയ വികലാംഗ പെൻഷൻ
ശാരീരിക/മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്കായി സർക്കാർ നടപ്പിലാക്കുന്ന പെൻഷൻ.
50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെൻഷൻ
50 വയസ്സ് കഴിഞ്ഞ അർഹരായ അവിവാഹിതരായ സ്ത്രീകൾക്കായി സർക്കാർ നൽകുന്ന പ്രത്യേക പെൻഷൻ.
കർഷക തൊഴിലാളി പെൻഷൻ
ജീവിതകാലം മുഴുവൻ കർഷക തൊഴിലിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് വാർദ്ധക്യത്തിൽ നൽകുന്ന സഹായം.
ക്ഷേമപെന്ഷന് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക