ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കുലശേഖര രാജാക്കډാരുടെ കാലത്ത് (എ.ഡി.) രാജ്യത്തെ 18 നാടുകളായി ഭാഗിച്ചിരുന്നു. അതിലൊന്നാണ് വെമ്പലനാട്. വെമ്പലനാട്ടില്‍പ്പെട്ട പ്രദേശമായിരുന്നു കാണക്കാരി. 11-ാം നൂറ്റാണ്ടില്‍ ചേരരാജ്യം ഛിന്നഭിന്നമായപ്പോള്‍ കാണക്കാരി പ്രദേശം വടക്കുംകൂറിന്‍റെ ഭാഗമായി കാണപ്പെട്ട വസ്തുക്കളായിരുന്നു കാണക്കാരിയില്‍ കൂടുതലുണ്ടായിരുന്നുവെന്നും കാണംപിരിക്കാന്‍ ഒരു സ്ത്രീയാണ് നിയോഗിക്കപ്പെട്ടിരുന്നതെന്നും കാണംപിരിക്കുന്നു എന്ന അര്‍ത്ഥത്തില്‍ അവരെ കാണക്കാരി എന്നു വിളിക്കുകയും ക്രമേണ ആ പേരില്‍ ഈ സ്ഥലം അറിയപ്പെട്ടുഎന്നും പറയുന്നു.
കാണക്കാരി പഞ്ചായത്തിലെ പല സ്ഥലങ്ങളും വളരെ ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്. അതിരമ്പുഴ പഞ്ചായത്തില്‍പ്പെടുന്ന വേദഗിരി മലയുടെ തുടര്‍ച്ചയായി കിടക്കുന്ന പ്രദേശമാണ് കാണക്കാരി പഞ്ചായത്തിലെ കുറുമുള്ളൂര്‍, വടക്കുംകൂര്‍ തെക്കുംകൂര്‍ രാജാക്കډാരുടെ മത്സരത്തിന് കുറുമുള്ളൂര്‍ ഒരുകാലത്ത് വേദിയായിത്തീര്‍ന്നിട്ടുണ്ട്. വേദഗിരിക്കു സമീപം വടക്ക് 'കുതിരക്കാട്ടുകുന്ന്' എന്നു വിളിച്ചുവരുന്ന ഒരു കുന്നുണ്ട്. അതിന്‍റെ അടിവാരത്തില്‍ കിഴക്കും പടിഞ്ഞാറും പാടങ്ങളാണ് അതിന്‍റെ മധ്യത്തിലുള്ള ഏതാനും പുരയിടങ്ങളില്‍ വലിയ കരിങ്കല്‍തറകളുടെ അംശങ്ങള്‍ മണ്ണില്‍ പുതഞ്ഞുകിടക്കുന്നതായി ചരിത്രരേഖകളിലുണ്ട്. അവിടെ വടക്കുംകൂര്‍ രാജാക്കډാരുടെ ഒരു കൊട്ടാരവും ക്ഷേത്രവും നീരാളിക്കെട്ടും സ്ഥിതി ചെയ്തിരുന്നതിന്‍റെ അവശിഷ്ടങ്ങള്‍ ചരിത്രശേഷിപ്പുകളായി ഇന്നും കാണാം. അന്നത്തെ പട്ടാള കേന്ദ്രമായിരുന്നു മുതിരക്കാട് ഈ പ്രദേശത്തെ അടക്കിവാണിരുന്ന ഇടത്തില്‍ കോവിലകത്തിന്‍റെ പഴയ മണ്‍കോട്ടയുടെ അംശങ്ങള്‍ (കോട്ടമുറി) അതിരമ്പുഴ പഞ്ചായത്തിന്‍റെ അതിര്‍ത്തിയില്‍ ഇപ്പോഴും കാണാം.
ഇന്നത്തെ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന വെമ്പള്ളിയില്‍ പുരാതനമായ ഒരു ദേവീക്ഷേത്രം ഉണ്ട്. കൊണ്ടുരുമുറിയില്‍ മുകുന്ദപുരം താലൂക്ക് കരിങ്ങനപ്പള്ളി ഇല്ലക്കാരുടെ 365 ദേശവഴികളില്‍ ഒന്നായിരുന്നു വെമ്പള്ളി വെണ്‍പാട്ട പ്രദേശം എന്ന അര്‍ത്ഥത്തിലാവാം വെമ്പള്ളി എന്ന പേര് വീണത് 'ലക്ഷ്മിദാസന്‍റെ) ശുകസന്ദേശത്തില്‍ വെമ്പള്ളി പരാമര്‍ശിക്കപ്പെട്ടുന്നുണ്ട്.
പണ്ട് 'സമുദ്രപുരം' എന്നറിയപ്പെട്ടിരുന്ന പ്രദേശം കടല്‍പൂരവും പിന്നീട് കടപ്പൂരുമായി മാറി. കടലിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണിതെന്ന് പറയപ്പെടുന്നു. ഇവിടെ സ്ഥിതി ചെയ്യുന്ന ദേവീക്ഷേത്രം ത്രേതായുഗത്തില്‍ പരശുരാമന്‍ നിര്‍മ്മിച്ച ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നാണ് എന്നു കരുതപ്പെടുന്നു. വടക്കുംകൂര്‍ രാജ്യത്തിന്‍റെ ആയുധാഭ്യാസം നടത്തുന്ന 'കളത്തറ"കളിലൊന്ന് നമ്മുടെ പ്രദേശത്തുണ്ടായിരുന്നു. പിന്നീട് ആ പ്രദേശം കളത്തൂരായി മാറി, നെല്‍കളങ്ങളുടെ നാടായതുകൊണ്ടാണ് ഈ പേര് വന്നതെന്നും അഭിപ്രായമുണ്ട്.
പ്രകൃതിഭംഗിനിറഞ്ഞ കുന്നിന്‍ചെരുവുകളും നീര്‍ച്ചാലുകളും, പുലിയളകളും കുറ്റിക്കാടുകളും നിറഞ്ഞ പ്രദേശത്തുകൂടി വൈദികനായ ഒരു മിഷനറി യാത്ര ചെയ്തപ്പോള്‍  അദ്ദേഹത്തിന് ആ സ്ഥലം വളരെ ഇഷ്ടപ്പെട്ടു. പള്ളിപണിയാന്‍ യോജിച്ച സ്ഥലമാണെന്ന ആശയം മനസ്സിലുദിക്കുകയും 'പറ്റിയ സ്ഥാനം' എന്ന് ഒപ്പമുണ്ടായിരുന്നവരോട് പറയുകയും ചെയ്തു. വിദേശിയുടെ മലയാളോച്ചാരണം 'പട്ടിത്താനം' എന്ന പേരിന്നു കാരണമായി. ഈ സ്ഥലത്തിന്‍റെ മറ്റൊരു പ്രത്യേകത വേനല്‍ക്കാലങ്ങളിലും ചില സമയങ്ങളില്‍ മൂടല്‍മഞ്ഞ് കാണപ്പെടുന്നു എന്നതാണ്.
കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആരംഭം മുതല്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ സൗകര്യം ലഭിച്ചിരുന്നു. അതിനുമുമ്പ് കുടിപ്പള്ളിക്കൂടങ്ങളിലൂടെയാണ് വിദ്യാഭ്യാസം സിദ്ധിച്ചിരുന്നത്. 1910 കാലഘട്ടങ്ങളില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി നാല് എല്‍.പി. സ്കൂളുകള്‍ സ്ഥാപിച്ചു.
തര്‍ക്കങ്ങളും വഴക്കുകളും പറഞ്ഞുതീര്‍ക്കുന്നതിന് 'നാട്ടുകൂട്ടങ്ങള്‍' നിലനിന്നിരുന്നതിന്‍റെ തെളിവുകളുണ്ട്. വെമ്പള്ളി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുമുമ്പ് സ്ഥാപിച്ചു സംരക്ഷിച്ചിരുന്നത് അവിടുത്തെ നാട്ടുകൂട്ടമായിരുന്നു. തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും ഈ പ്രദേശത്തും നിലനിന്നിരുന്നു. അയിത്തത്തിനെതിരായി സി.എസ്.ഐ. മിഷനറിമാര്‍ ഏറ്റുമാനൂരില്‍ നടത്തിയ ജാഥയില്‍ ഈ പ്രദേശത്തുനിന്നും നിരവധി ആളുകള്‍ പങ്കെടുക്കുകയുണ്ടായി. കാണക്കാരിയില്‍ സി.എസ്.ഐ. സ്ഥാപിച്ച സ്കൂള്‍ പിന്നോക്ക വിഭാഗങ്ങള്‍അക്ഷര വെളിച്ചമേകാന്‍ വഴിയൊരുക്കി. ക്ഷേത്ര പ്രവേശന വിളംബരത്തോടുകൂടി അയിത്ത ജാതിക്കാര്‍ക്കും ക്ഷേത്രാരാധനയില്‍ പങ്കെടുക്കാന്‍ സാധിച്ചുവെന്നതും ഭൂപരിഷ്ക്കരണ നിയമത്തിലൂടെ ജന്മിത്വം അവസാനിപ്പിക്കുവാന്‍ സാധിച്ചു വെന്നും പഞ്ചായത്തിന്‍റെ ചരിത്രത്തില്‍ വലിയ സ്വാധിനം ചെലുത്തിയിട്ടുണ്ട്.